അക്രമം നടത്തി വാഹനങ്ങൾ കത്തിച്ച പ്രതി അറസ്റ്റിൽ

kpaonlinenews

വളപട്ടണം .സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധു താമസിക്കുന്ന ക്വാട്ടേർസിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ പെട്രോൾ ഒഴിച്ച്അഗ്നിക്കിരയാക്കുകയും ചെയ്ത സഹോദരപുത്രനായ പ്രതി പിടിയിൽ. ചിറക്കൽ സ്വദേശി പാച്ചേനി ഹൗസിൽ ശ്രീനാഥിനെ (38)യാണ് വളപട്ടണം എസ്.ഐ.എ. നിതിൻ അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ചിറക്കൽ അലവിൽ അനന്തൻ റോഡിൽറസീന ക്വാട്ടേർസിൽ താമസിക്കുന്ന
ബാലചന്ദ്രനെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി
മുറ്റത്ത് നിർത്തിയിട്ട കെ എൽ സി 8853 നമ്പർ ഓട്ടോറിക്ഷയും മകൻ വിജിലിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 13. എ .എൽ . 9760 നമ്പർ ബൈക്കും കത്തിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വളപട്ടണം പോലീസ് പ്രതിയെ സംഭവസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്തിരുന്നു.
രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
.

Share This Article
error: Content is protected !!