സമസ്തയെ ദുർബലപ്പെടുത്താൻ ഒരു ശക്തിക്കും സാധ്യമല്ല: ജിഫ്‌രി മുത്തുക്കോയ തങ്ങൾ

kpaonlinenews

ബംഗളൂരു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ ദുർബലപ്പെടുത്താൻ ഒരു കാലഘട്ടത്തിനും ഒരു ശക്തിക്കും സാധ്യമല്ലെന്നും അത്തരം ശ്രമങ്ങൾ വിഫലമാവുമെന്നും പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ വെച്ചു നടന്ന സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന്റെ ഭാഗമായി ആറ് കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു. ബംഗളൂരുവിൽ വെച്ച് ഇന്നു നടന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തില്‍ തീരുമാനിച്ച ആറ് പദ്ധതികളാണ് തങ്ങള്‍ പ്രഖ്യാപിച്ചത്. പരിശുദ്ധ അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ദേശീയ – അന്തര്‍ദേശീയ തലത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കല്‍, സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏകോപിപ്പിക്കുന്നതിന് അന്തര്‍ദേശീയ തലത്തില്‍ കോ-ഓർഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കല്‍, ബംഗളൂരു കേന്ദ്രമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കല്‍, സമസ്തയുടെ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കല്‍, സാമൂഹിക – സാംസ്‌കാരിക – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കല്‍, അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് വിധേയമായി പ്രബോധന രംഗത്ത് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നീ കര്‍മ്മപദ്ധതികളാണ് തങ്ങള്‍ പ്രഖ്യാപിച്ചത്. അതേസമയം, സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ തീയ്യതി ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 6, 7, 8 തീയ്യതികളിലായാണ് പരിപാടി നടക്കുക.

Share This Article
error: Content is protected !!