എസ്ടിയു മോട്ടോർ ഫെഡറേഷൻ കണ്ണൂർ ജില്ലാ കൗൺസിൽ മീറ്റ്

kpaonlinenews

കണ്ണൂർ: എസ്ടിയു മോട്ടോർ& എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു. ഫെഡറേഷൻ പ്രസിഡൻ്റ് എപി ഇബ്രാഹിമിൻ്റെ അദ്യക്ഷതയിൽ എസ്ടിയു ദേശീയ വൈസ് പ്രസിഡൻ്റ് എംഎ കരീം ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലയിൽ എല്ലായിടത്തും ഓട്ടോ, ടാക്സി തുടങ്ങിയ വാഹനങ്ങൾക്ക് പാർക്കിംഗ് സ്ഥലം അനുവദിച്ച് പഞ്ചായത്തുകളിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമെ പെർമിറ്റ് നൽകുകയുള്ളൂ എന്ന ആർടിഎ എടുത്ത തീരുമാനം പാവപ്പെട്ട മോട്ടോർ തൊഴിലാളികളുടെ ഉപജീവന മാർഗ്ഗത്തിലേക്ക് തടസ്സം സൃഷ്ടിക്കുന്ന തീരുമാനമാണെന്നും കൃത്യമായി പഠനം നടത്താതെ കേരളത്തിൽ എല്ലായിടത്തും ഇല്ലാത്ത ഈ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും,കേന്ദ്ര ഗവൺമെൻ്റ് കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന മോട്ടോർ വാഹന അപകടത്തിൻ്റെ ഉത്തരവാദിത്വം ഡ്രൈവരുടെ ചുമലിൽ കെട്ടിവെച്ച് 10 കൊല്ലം തടവും,8 ലക്ഷം രൂപ പിഴയും എന്ന ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പുന:പരിശോധിക്കണമെന്നും വാഹന അപകടങ്ങൾക്ക് വിത്യസ്തമായ കാരണങ്ങളുണ്ട് എന്നും റോഡുകളുടെ ശോചനീയാവസ്ഥ ഉൾപ്പെടെയുള്ള വിത്യസ്തമായ കാരണങ്ങളാൽ അപകടമുണ്ടായാൽ എല്ലാം ഡ്രൈവരുടെ മേൽ കെട്ടിവെക്കുന്നത് ഒഴിവാക്കണമെന്നും ശക്തമായ സമരപരിപാടികൾ നടത്തുമെന്നും യോഗത്തിൽ സംസാരിച്ച് കൊണ്ട് എംഎ കരീംസാഹിബ് മുന്നറിയിപ്പ് നൽകി.

പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കാൻ എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂർ നേതൃത്വം വഹിച്ചു. എസ്ടിയു മോട്ടോർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി ഉമ്മർ തളിപ്പറമ്പ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ഷുക്കൂർ പഴയങ്ങാടി, ഇ അബ്ദുൾ റാസിഖ് മാട്ടൂൽ, സി കെ മഹ്മൂദ് കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.

2024-25 വർഷത്തെ ഭാരവാഹികളായി

പ്രസിഡൻ്റ്: എപി ഇബ്രാഹിം തളിപ്പറമ്പ്

വൈസ് പ്രസിഡൻ്റുമാരായി
ടി പി ഷിഹാബ് പൂവ്വം
പി ഷുക്കൂർ പഴയങ്ങാടി
ഇ സജീർ മാട്ടൂൽ
ടി പി കരീം വളപട്ടണം
അഷ്റഫ് മുല്ല കണ്ണൂർ
കെ അഷ്റഫ് ഇരിട്ടി

ജനറൽ സെക്രട്ടറി: ഇ അബ്ദുൾ റാസിഖ് മാട്ടൂൽ

സെക്രട്ടറിമാരായി
കെ കുഞ്ഞഹമ്മദ് തളിപ്പറമ്പ്
ഉസ്മാൻമംഗര ചപ്പാരപ്പടവ്
എംകെ ലത്തീഫ് തളിപ്പറമ്പ്
ടി കബീർ മട്ടന്നൂർ
എടി റഫീഖ് തലശ്ശേരി
കെഎം റാഷിദ് കണ്ണാടിപ്പറമ്പ്

ട്രഷറർ;സികെ മഹമൂദ്‌ കണ്ണൂർ

എന്നിവരെ തെരെഞ്ഞെടുത്തു.

Share This Article
error: Content is protected !!