ശില്പ ശാല നടത്തി

kpaonlinenews

കമ്പിൽ :കേരള സർക്കാർ സ്ഥാപനമായ നോളജ് എക്കണോമി മിഷൻ്റെ ആഭിമുഖ്യത്തിൽ അക്ഷരകോളേജിലെ ഡിഗ്രി , +2, പ്രൈമറി ടീച്ചേർ സ് വിദ്യാർഥികൾക്കായി നടത്തിയ ശില്പശാല പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .സർക്കാർ ജോലിയും ,പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള തൊഴിലവസരങ്ങളും അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകുകയാണ് ലക്ഷ്യം. ശില്പശാലയിൽ മിഷൻ്റെ കൊളച്ചേരി പഞ്ചായത്ത് അംബാസിഡർ പി. റജിനയും, കുറ്റ്യാട്ടൂർ പഞ്ചായത്ത് അംബാസഡർ സി ഉജിതയും ക്ലാസുകൾ കൈകാര്യം ചെയ്തു.

Share This Article
error: Content is protected !!