ഗൃഹപ്രവേശനത്തിൽ പാലിയേറ്റീവിന് സഹായധനം കൈമാറി

kpaonlinenews

നിടുവാട്ട്: കെ.എം.സി.സി അഴീക്കോട്‌ മണ്ഡലം ജനറൽ സെക്രട്ടറി നഹീദ് ആറാംപീടികയുടെ ഗൃഹപ്രവേശനത്തിന് നിടുവാട്ട് ശാഖാ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ പാലിയേറ്റീവിന് ഫണ്ട് കൈമാറി. നഹീദ് ആറാം പീടികയിൽ നിന്നും
നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുഹമ്മദ്‌ എം.ടി ഏറ്റുവാങ്ങി. മുസ്‌ലിം ലീഗ് ശാഖാ സെക്രട്ടറി ഹുസൈൻ എം.വി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി മുഹമ്മദലി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുസമ്മിൽ കെ.എൻ, ശാഖാ യൂത്ത് ലീഗ് സെക്രട്ടറി ഷബീർ വി.കെ, ട്രഷറർ ഹാരിസ് ബി, വൈസ് പ്രസിഡന്റുമാരായ ശംസുദ്ധീൻ ടി.കെ, കാദർ ബി, മുഹമ്മദ്‌ കുഞ്ഞി, അജ്സൽ എന്നിവർ പങ്കെടുത്തു.

Share This Article
error: Content is protected !!