501 അഭ്യാസികളുടെ കളരിപ്പയറ്റ് പ്രദർശനം നാളെ

kpaonlinenews

കണ്ണൂർ : മലബാറിന്റെ ആയോധനകലയായ കളരിപ്പയറ്റിന് അംഗീകാരം നേടിക്കൊടുക്കുകയെന്ന ലക്ഷ്യവുമായി 501 കളരി അഭ്യാസികളെ പങ്കെടുപ്പിച്ച് തട്ടകം-24 എന്ന പേരിൽ മെഗാ കളരിപ്പയറ്റ് പ്രദർശനം നടത്തുന്നു. 27-ന് വൈകീട്ട് 4.30-ന് കണ്ണൂർ പോലീസ് മൈതാനത്താണ് പരിപാടി.

ഉത്തരമലബാറിലെ ടൂറിസം സാധ്യതകളെ വിപുലീകരിക്കുക, യുവതലമുറയുടെ കഴിവും കരുത്തും നാടിന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കളരിപ്പയറ്റ് പ്രദർശനം നടക്കുന്നത്. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ, ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ, പയ്യമ്പള്ളി കളരിസംഘം എന്നിവ സംയുക്തമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

പത്രസമ്മേളനത്തിൽ ടി.കെ. രമേഷ് കുമാർ, ടി.വി. മധുകുമാർ, സി. അനിൽ കുമാർ, ദിനേശൻ ഗുരുക്കൾ, കെ.എസ്. സദാശിവൻ ഗുരുക്കൾ എന്നിവർ പങ്കെടുത്തു.

Share This Article
error: Content is protected !!