വിവാഹ ആഭാസങ്ങൾക്കെതിരെ ത്രൈമാസ കാമ്പയിൻ:
ബഹുജന സംഗമം ; ജനുവരി 29 തിങ്കൾ കണ്ണൂരിൽ

kpaonlinenews

കണ്ണൂർ: ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന വിവാഹ രംഗത്തെ ആഭാസങ്ങൾക്കും ധൂർത്തിനുമെതിരെ ശക്തമായ ബോധവൽക്കരണത്തിന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ത്രൈമാസ കാമ്പയിൻ സംഘടിപ്പിക്കുന്നു.
കാമ്പയിൻ്റെ ഭാഗമായി ബഹുജന സംഗമം 2024 ജനുവരി 29 ന് തിങ്കൾ വൈകുന്നേരം 4 30ന് കണ്ണൂർ സേറ്റഡിയം കോർണറിൽ നടക്കും.

ലളിതവും ആർഭാട രഹിതവുമായ വിവാഹമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മറ്റുള്ളവർക്ക് ശല്യമാകുന്ന വിധത്തിൽ കോപ്രായങ്ങൾ കാണിക്കുന്ന അപകടകരമായ പ്രവണതകൾക്കെതിരെ ജില്ലയിലുടനീളം വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. പണ്ഡിതന്മാർ, ഖത്വീബുമാർ, മഹല്ലു ഭാരവാഹികൾ, നേതാക്കൾ തുടങ്ങിയവരുമായി ചർച്ചകൾ നടത്തി പൊതുമുന്നേറ്റം സാധ്യമാക്കും. വിവാഹം ഒരു ദിവസത്തേക്ക് ചുരുക്കിയേ മതിയാകൂ എന്ന സന്ദേശം വ്യാപകമാക്കും.
അനിവാര്യ ഘട്ടങ്ങളിൽ നിയമ നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

ദുരഭിമാന പ്രകടനമായി വിവാഹം രംഗം മാറിക്കൂടാ. സ്ത്രീധന വിരുദ്ധ ബോധവൽക്കരണം, മഹല്ലുസംഗമങ്ങൾ, വനിതാ സമ്മേളനങ്ങൾ, വിദ്യാർത്ഥിനി സംഗമം, മാർഗരേഖാ പ്രകാശനം, സന്ദേശ രേഖാ വിതരണം, അയൽക്കൂട്ടങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.

ബഹുജന സംഗമം സ്‌റ്റേഡിയം കോർണറിൽ 2024 ജനുവരി 29 തിങ്കൾ വൈകു: 4.30-ന് കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ കെ.എം ഷാജി കാമ്പയിൻ പ്രഖ്യാപനം നടത്തും.
സി.പി. സലീം മുഖ്യപ്രഭാഷണം നടത്തും. വിവിധ സംഘടനാ പ്രതിനിധികളായി സുബൈർ കൗസരി, കെ.എം. മക്‌ബൂൽ, സി.സി. ശക്കീർ ഫാറൂഖി, അഡ്വ. എസ്. മമ്മു തുടങ്ങിയവർ സംസാരിക്കും.

Share This Article
error: Content is protected !!