ബേങ്ക് ജീവനക്കാരി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

kpaonlinenews

പഴയങ്ങാടി .ബേങ്ക് ജീവനക്കാരിയെവീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
എസ്.ബി ഐ. കോഴി ബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില
സ്വദേശിനിയുമായ ടി. കെ.ദിവ്യ (37)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിലയിലെ ഭർതൃഗൃഹത്തിൻ്റെ മുകളിലേത്തെ നിലയിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടത്.അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി
യുവതിയുടെ രണ്ടാം വിവാഹമായിരുന്നു .

ഇന്ന് രാവിലെയാണ് യുവതിയെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്. ഒരു വർഷം മുമ്പാണ് ഉണ്ണികൃഷ്ണനുമായുള്ള വിവാഹം നടന്നത്. അടുത്തിലയിലെ എം. ശങ്കരൻ –
വിജയലക്ഷി ദമ്പതികളുടെ മകളാണ്. ഏകമകൾ:
മകൾ. നവതേജ. പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ദിശഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Share This Article
error: Content is protected !!