ആനക്കൊമ്പുമായി യുവാവ് അറസ്റ്റിൽ

kpaonlinenews

കണ്ണൂർ: ആനക്കൊമ്പ് വിൽപനയ്ക്ക് കണ്ണൂരിലെത്തിയ തിരുവനന്തപുരം സ്വദേശിയെ വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. വട്ടിയൂർ ക്കാവ് തൊഴുവൻകോട് ഉദയകുമാർ (45) ആണ് പിടിയിലായത്. നാലുകി ലോഗ്രാം ആനക്കൊമ്പ് ഇയാളിൽനിന്ന് പിടിച്ചു.

വൈൽഡ് ലൈഫ് ക്രൈം കൺ ട്രോൾ ബ്യൂറോ കണ്ണൂർ ഫ്ലൈയി ങ് സ്ക്വാഡ് ഡിവിഷണൽ ഫോ -റസ്റ്റ് ഓഫീസർക്ക് നൽകിയ രഹ സ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിരുവനന്തപുരത്തു നിന്ന് തീവണ്ടിയിൽ വന്നിറങ്ങി പുതിയ ബസ്സ്റ്റാൻഡിൽ കാത്തുനിൽക്കുകയായിരുന്നു ഇയാൾ. ആനക്കൊമ്പ് വീട്ടിൽ സൂ ക്ഷിച്ചിരുന്നതാണെന്ന് പറയുന്നു.

കണ്ണൂർ സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ കെ.വി. ജയ പ്രകാശ്, കാസർകോട് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ വി. രതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

Share This Article
error: Content is protected !!