ഹജ്ജ് സർവീസിന് കണ്ണൂരിൽ
നിന്ന് സൗദി എയർലൈൻസ്

kpaonlinenews

മട്ടന്നൂർ : ഹജ്ജ് തീർഥാടനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഈ വർഷം സൗദി എയർലൈൻസിന്റെ വൈഡ്‌ ബോഡി വിമാനങ്ങൾ സർവീസ് നടത്തും.

ജൂൺ 14-ന് ആണ് ഈ വർഷം ഹജ്ജ് തീർഥാടനം തുടങ്ങുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ആയിരുന്നു കഴിഞ്ഞ തവണ കണ്ണൂരിൽ നിന്ന് സർവീസ് നടത്തിയിരുന്നത്. ഇത്തവണ കോഴിക്കോട് നിന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്.

കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ സൗദി എയർലൈൻസ് ഉൾപ്പടെയുള്ള വിദേശ കമ്പനികളുടെ വൈഡ് ബോഡി വിമാനങ്ങൾ കണ്ണൂരിൽ എത്തിയിരുന്നു.

Share This Article
error: Content is protected !!