മണൽകടത്ത് ; വാരം കടവ് റോഡിൽ വെച്ച് രണ്ടു പേർപിടിയിൽ

kpaonlinenews

മയ്യിൽ: അനധികൃത മണൽകടത്ത് രണ്ടു പേർ പിടിയിൽ.വാരം കടവിൽ നിന്നും ലോറിയിൽ മണൽ കടത്തിവരികയായിരുന്ന നാറാത്ത് കാക്ക തുരുത്തിയിലെ കെ.രമേശൻ (48), പള്ളിമുക്ക് കുഞ്ഞി പള്ളിയിലെ സഹീർ (43) എന്നിവരെയാണ് എസ്.ഐ.എം.പ്രശോഭും സംഘവും അറസ്റ്റ് ചെയ്തത്.വാരം കടവ് റോഡിൽ വെച്ചാണ് ഇരുവരും പോലീസ് പിടിയിലായത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
മണൽ കടത്താൻ ഉപയോഗിച്ച കെ എൽ. 52.1297 നമ്പർ ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

Share This Article
error: Content is protected !!