തളിപ്പറമ്പിൽ ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

kpaonlinenews

തളിപ്പറമ്പ്: പള്ളിയിലേക്ക് പോവുകയായിരുന്ന സിസ്റ്റര്‍ ബസിടിച്ച് മരിച്ചു.പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യ(57)ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറര മണിക്ക് മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന് സമീപമുള്ള ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മരിയാസ്(പ്ലാക്കാട്ട്) എന്ന ബസ് ഇടിക്കുകയായിരുന്നു. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മൂന്ന് മാസം മുമ്പാണ് തൃശൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ സൗമ്യ  ഇവിടെ ചുമതലയേറ്റത്.

മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്കാരം ഇന്ന് വൈകുന്നേരം ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.

Share This Article
error: Content is protected !!