വീട്ടിൽ കയറി മോഷണം; പ്രതിയെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു

kpaonlinenews

വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ അഴീക്കോട്‌ പുന്നക്കപ്പാറ എന്ന സ്ഥലത്തെ വീട്ടിൽ കയറി മോഷണം നടത്തിയ പ്രതിയെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.
ചിറക്കൽ അർപ്പംതോട് ജിതേഷ് പി , ചിരുകണ്ടൻ നിവാസ് എന്നയാളാണ് അറസ്റ്റിലായത്.

07.01.2024 തിയ്യതിയാണ് കേസിന് ആസ്പദമായ
സംഭവം.വീട്ടിൽ ആളില്ലാത്ത സമയം മുൻ വശത്തെ ഡോറിന്റെ പൂട്ട് പൊളിച്ച് ബെഡ്റൂമിലെ അലമാരകളിൽ സൂക്ഷിച്ച പത്ത് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ കളവ് ചെയ്ത് കൊണ്ട് പോവുകയായിരുന്നു. തുടർന്ന് വളപട്ടണം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ സബ്ബ്‌ ഇൻസ്‌പെക്ടർ നിതിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

Share This Article
error: Content is protected !!