സമസ്ത നൂറാം വാർഷിക ഉദ്ഘാടനം: എസ്.കെ.ജെ.എം കണ്ണാടിപ്പറമ്പ് റെയ്ഞ്ച് പദയാത്ര നാളെ

kpaonlinenews

Kannadiparamba news online✍️

കണ്ണാടിപ്പറമ്പ്: ഈ മാസം 28-ന് ബാംഗ്ലൂരിൽ വെച്ചു നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം എസ്.കെ.ജെ.എം (സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ) കണ്ണാടിപ്പറമ്പ് റെയ്ഞ്ച് സംഘടിപ്പിക്കുന്ന പദയാത്ര നാളെ നടക്കും. ചേലേരിമുക്ക് – വാരംകടവ് റോഡ് – കണ്ണാടിപ്പറമ്പ് തെരു വഴി വൈകീട്ട് 4.30-ന് ആരംഭിക്കുന്ന യാത്രയിൽ റെയ്ഞ്ച് ട്രഷറർ ഒ.പി മൂസാൻ ഹാജി പതാക കൈമാറും. ജില്ലാ ഐ.ടി സെക്രട്ടറി അബ്ദുല്ല ഹുദവി ഏറ്റുവാങ്ങും. പരിപാടി റെയ്ഞ്ച് പ്രസിഡന്റ് ഹാഷിം ഫൈസി ഇർഫാനിയുടെ അധ്യക്ഷതയിൽ എസ്.കെ.എം.എം.എ വർക്കിങ് സെക്രട്ടറി കെ.പി അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്യും. കണ്ണാടിപറമ്പ ന്യൂസ് ഓൺലൈൻ . റെയ്ഞ്ച് ഐ.ടി സെക്രട്ടറി ജംഷീർ ദാരിമി പെരുവണ പ്രഭാഷണം നടത്തും. കെ.എൻ മുസ്തഫ, മാഹിൻ മാസ്റ്റർ, മൊയ്‌ദു മൗലവി മക്കിയാട്, അഷ്റഫ് യമാനി, അഷ്റഫ് അസ്ഹരി എന്നിവർ ആശംസയർപ്പിച്ചു സംസാരിക്കും. പ്രസ്തുത പരിപാടിയിൽ വൈസ് പ്രസിഡന്റ് ഹംസ ദാരിമി സ്വാഗതവും, സെക്രട്ടറി യൂസുഫ് ഫൈസി നന്ദിയും പറയും.

Share This Article
error: Content is protected !!