പുല്ലൂപ്പിയിലെ സംഘർഷം: വധശ്രമക്കേസിൽ ഒരാൾ അറസ്റ്റിൽ

kpaonlinenews

കണ്ണാടിപറമ്പ്: പാതിരാത്രിയിലെ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ വധശ്രമ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി കൊച്ചിപ്പള്ളി സ്വദേശിയും കക്കാട് പള്ളിപ്രത്തെ വാടക ക്വാട്ടേർസിൽ താമസക്കാരനുമായ എസ്.കെ.ഹാനിസിനെ (31)യാണ് മയ്യിൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി. പി.സുമേഷും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.ഇക്കഴിഞ്ഞ 17 ന് പുലർച്ചെ കണ്ണാടിപറമ്പ് പുല്ലൂപ്പി മാപ്പിള എ .എൽ പി സ്കൂളിന് സമീപം വെച്ചായിരുന്നു ഇരുവിഭാഗം യുവാക്കൾ ഏറ്റുമുട്ടിയത്.
സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു മറ്റൊരാളുടെ കാൽ തല്ലിയൊടിച്ചു.വധശ്രമത്തിന് 25 ഓളം പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തിരുന്നു.

Share This Article
error: Content is protected !!