പറശ്ശിനിക്കടവ്പാലം
നവീകരണപ്രവൃത്തി
അവസാനഘട്ടത്തിൽ

kpaonlinenews

പറശ്ശിനിക്കടവ് പാലത്തിൻ്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായുള്ള അറ്റകുറ്റപണികൾ അവസാന ഘട്ടത്തിലേക്ക്.

ഒന്നര മാസം മുമ്പാണ് അറ്റകുറ്റ പണിക്കായി പാലം പൂർണ്ണമായി അടച്ചിട്ടത്. മയ്യിൽ ഗ്രാമ പഞ്ചായത്തിനേയും ആന്തൂർ നഗരസഭയേയും ബന്ധിപ്പിക്കുന്ന പാലം 1997ലാണ് ഉദ്ഘാടനം ചെയ്തത്.

ജലസേചന വകുപ്പിന് കീഴിലുള്ള ഈ പാലത്തിൽ ഒന്നര പതിറ്റാണ്ടിന് ശേഷമാണ് അറ്റകുറ്റപ്പണി നടക്കുന്നത്. 81 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നടത്തുന്നത്.

എക്സ്‌പാൻഷൻ ജോയിൻ്റുകൾക്ക് ഇടയിൽ ഹൈഗ്രേഡ് താർ ഉപയോഗിച്ച് മാസ്റ്റിക് അസ്വാൾട്ട് പ്രവൃത്തിയും കൈവരിയുടെ പുനർനിർമാണവും പൂർത്തിയായി.

പാലത്തിൻ്റെ ഉപരിതലത്തിൽ നടത്തുന്ന മെക്കാഡം ടാറിങ് തിങ്കളാഴ്ചയോടെ പൂർത്തിയാക്കി ബുധനാഴ്ച മുതൽ ഗതാഗതം പുന:രാരംഭിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share This Article
error: Content is protected !!