കണ്ണൂരിൽ വീട് കുത്തി തുറന്ന് കവർച്ച: 26, 18,780 രൂപയുടെ സ്വർണ്ണാഭരണങ്ങളും 54,000 രൂപയും കവർന്നു

kpaonlinenews

കണ്ണൂർ. വീട് കുത്തിതുറന്ന മോഷ്ടാവ് അകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന 432.420 ഗ്രാമിൻ്റെ സ്വർണ്ണാഭരണങ്ങളും 54,000 രൂപയും കവർന്നു ഇന്നലെ രാത്രിയിലാണ് സംഭവം. കണ്ണോത്തും ചാലിൽ ലൈഫ് ഷോർ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന കെ.എൻ. നിച്ചൽ പ്രവീൺ വസന്തിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.മുൻവശത്തെ വാതിൽ കുത്തിതുറന്ന മോഷ്ടാവ് അകത്തെ മുറിയിൽ സൂക്ഷിച്ച 26, 18,780 രൂപ വിലവരുന്ന ആഭരണങ്ങളും 54,000 രൂപയും കവർന്നു പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Share This Article
error: Content is protected !!