എംഎസ്എഫ് സക്സസ്കോൺ ’24 നാളെ

kpaonlinenews

കണ്ണൂർ : എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ കോളേജ് യൂണിയൻ, സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പുകളിൽ വിജയിച്ചവർക്കും, സ്കൂൾ തെരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച പഞ്ചായത്ത്‌ കമ്മിറ്റികൾക്കുമുള്ള അനുമോദന സംഗമം നാളെ രാവിലെ 10 മണിക്ക് കണ്ണൂർ ബഫഖി സൗധത്തിലെ ഇ അഹമ്മദ് സാഹിബ്‌ ഓഡിറ്റോറിയത്തിൽ നടക്കും. സക്സസ്കോൺ’24 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു ഉത്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ അഡ്വക്കേറ്റ്. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ ടി സഹദുല്ല, മഹമൂദ് കാട്ടൂർ,അൻസാരി തില്ലങ്കേരി തുടങ്ങിയവർ സംബന്ധിക്കും. ജില്ലയിലെ സ്കൂൾ, കോളേജ് തെരഞ്ഞെടുപ്പിൽ വിജയികളായ മുഴുവൻ ഭാരവാഹികളും, സ്കൂൾ യൂണിറ്റ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീലും ജനറൽ സെക്രട്ടറി ജാസിർ ഒകെ യും പറഞ്ഞു.

Share This Article
error: Content is protected !!