ഏഴാം മൈൽ: പെപ്സിയുടെ മൂടി തൊണ്ടയിൽ കുരുങ്ങിയ ആറു മാസം പ്രായമുള്ള കുട്ടിക്ക് രക്ഷകരായി തളിപ്പറമ്പിലെ കെ.എസ്.ഇ.ബി ജീവനക്കാർ. ജോലി ചെയ്തു കൊണ്ടിരിക്കവെ സമീപത്തുണ്ടായിരുന്ന സ്ത്രീയുടെ നിലവിളി കേട്ടാണ് ഇരുവരും ഓടിയെത്തിയത്. തൽക്ഷണം മതിൽ ചാടിക്കടന്ന ഇവർ കുട്ടിയുടെ തൊണ്ടയിൽ കുരുങ്ങിയ മൂടി സാഹസപ്പെട്ട് എടുക്കുകയായിരുന്നു. കുട്ടിയെ ഉടൻ തളിപ്പറമ്പ് ലൂർദ്ദ് ഹോസ്പിറ്റലിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചു കിട്ടി. ഇരുവർക്കും അഭിനന്ദനങ്ങളുമായി പ്രദേശവാസികൾ രംഗത്തെത്തി.