കണ്ണാടിപറമ്പ് പുല്ലൂപ്പിയിൽ ഇരു വിഭാഗം ഏറ്റുമുട്ടി ; നാല് പേർക്ക് പരിക്ക്, 25 പേർക്കെതിരെ കേസ്

kpaonlinenews

മയ്യിൽ. പാതിരാത്രിയിൽ ഇരു വിഭാഗം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് കുത്തേറ്റു മറ്റൊരാളുടെ കാൽ തല്ലിയൊടിച്ചു.വധശ്രമത്തിന് 25 ഓളം പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ കണ്ണാടിപറമ്പ മ്പ്പുല്ലൂപ്പി മാപ്പിള എൽ പി സ്കൂളിന് സമീപത്തായിരുന്നു സംഭവം.പുല്ലൂപ്പിയിലെ ഷംഷാജി(35)നാണ് കുത്തേറ്റത്.പ്രകോപിതരായ ഒരു സംഘം പുല്ലൂപ്പിയിലെ ഷെരീഫിൻ്റെ (33) കാൽ തല്ലിയൊടിച്ചു. സജീറിൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഷംഷാജിനെ ആക്രമിച്ചത് എന്ന് പരാതിയിൽ പറയുന്നത്. സംഭവ സമയത്ത് അതുവഴി വന്ന മുനസിലിനെ ഒരു സംഘം ആക്രമിച്ചതോടെയാണ് അക്രമം വ്യാപിച്ചത്.വിവരമറിഞ്ഞ് മയ്യിൽ പോലീസും സ്ഥലത്തെത്തിയിരുന്നു.പരാതിയിൽ മൂന്നു കേസുകളിലായി 25 ഓളം പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുക ൾ ചേർത്ത് മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!