ഇന്ന് വൈദ്യുതി മുടങ്ങും

kpaonlinenews

  • എൽ.ടി ലൈനിൽ സ്പേസറിടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ പാലം മുക്ക് ട്രാൻസ്ഫോർമർ പരിധിയിലും, 1.30 മുതൽ വൈകിട്ട് 4.30 വരെ പാണലാട് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
  • എച്ച്.ടി ലൈനിൽ മെയിൻ്റനൻസ് ജോലിയും, ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലിയും നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 4 വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ തിരുവനച്ചാൽ, മാച്ചേരി പീടിക, കുറ്റ്യാട്ടൂർ ബസാർ, കാരാറമ്പ, ഉരുവച്ചാൽ, വാരച്ചാൽ, ചോല മുക്ക്, ചാള മൂല, ശാസ്ത്രി പീടിക ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
  • ലൈനിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കാനറ ബാങ്ക്, ഡയനമോസ് ഗ്രൗണ്ട് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • ലൈനിൽ സ്പേസറിടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കൊങ്ങണാം കോട്, ചാപ്പ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • എച്ച്.ടി ടച്ചിംഗ് വർക്ക്‌ നടക്കുന്നതിനാൽ ശ്രീകണ്ടാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ നടയിൽ പീടിക, തോളൂർ, ചാലിവയൽ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ 11 വരെയും, അഞ്ജങ്ങാടി, അയ്യപ്പൻ പോയിൽ, വേളയിതട്ട് ട്രാൻസ്ഫോർമർ പരിധിയിൽ 11 മണി മുതൽ വൈകിട്ട് 5 വരെയും, ജയജ്യോതി, പന്നിയോട്ടൂ മൂല, വാസു പീടിക, ആവണകോൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.

Share This Article
error: Content is protected !!