സി.പി.എം.പ്രവർത്തകർ ഇന്ന് കിടപ്പുരോഗികളെ സന്ദർശിക്കും

kpaonlinenews

കണ്ണൂർ : സാന്ത്വന പരിചരണ ദിനമായ ജനുവരി 15-ന് സി.പി.എം. പ്രവർത്തകരും ഐ.ആർ.പി.സി. വൊളന്റിയർമാരും കിടപ്പുരോഗികളെ സന്ദർശിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു. 20 വാഹനങ്ങളുപയോഗിച്ച് ഐ.ആർ.പി.സി. പരിശീലനം നൽകിയ 3500 വൊളന്റിയർമാരും തെറാപ്പിസ്റ്റുകളും നഴ്സുമാരും ഹോം കെയർ നടത്തിവരുന്നു. ആ പ്രവർത്തനം സജീവമാക്കാനാണ് സാന്ത്വന പരിചരണ പ്രവർത്തനം നടത്തുന്നത്.

സി.പി.എം. സംസ്ഥാന, ജില്ലാ നേതാക്കളും ഐ.ആർ.പി.സി. വൊളന്റിയർമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകും.

Share This Article
error: Content is protected !!