ജലപാത നവീകരിച്ച് ഉപയോഗയോഗ്യമാക്കുക.

kpaonlinenews

വളപട്ടണം മുതൽ ചെങ്ങളായി വരെയുള്ള ജലപാത നവീകരിച്ച് ഗതാഗതത്തിന് അനുയോജ്യമായ രൂപത്തിൽ മാറ്റിയെടുക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠാപുരം മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഇത് മലയോരമേഖലയുടെ ടൂറിസം വികസനത്തിനും ചരക്ക് ഗതാഗതത്തിനും ഏറെ പ്രയോജനപ്പെടുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി
ടി ഗംഗാധരൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ കെ ദേവരാജൻ അധ്യക്ഷത വഹിച്ചു. വി പി വത്സരാജൻ പ്രവർത്തന റിപ്പോർട്ടും ഇ.സോമസുന്ദരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രാജേഷ് പി.ടി, കെ കെ രവി , ബിജു നിടുവാലൂർ, ഒ സി ബേബിലത, അജയൻ വളക്കൈ, മലപ്പട്ടം പ്രഭാകരൻ, സി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. കെ നാരായണൻ സ്വാഗതവും രഞ്ജിത്ത് മലപ്പട്ടം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി
വി പി വത്സരാജൻ (പ്രസിഡൻറ് )ചന്ദന കൃഷ്ണൻ ,കെ ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡൻറ് ) പി ഹരീഷ് (സെക്രട്ടറി) കെ പി ലളിതകുമാരി, ഇ.സോമസുന്ദരൻ (ജോ.സെക്രട്ടറി) കെ വി മുരളീധരൻ (ട്രഷറർ)
എന്നിവരെ തിരഞ്ഞെടുത്തു.

Share This Article
error: Content is protected !!