ബെല്‍ജിയംകാരി അനൗഖെത്തി, കേരളത്തിലെ ക്ലാസ്സ് മുറിയെ അറിയാന്‍

kpaonlinenews


 മയ്യില്‍: ആദ്യ ബെല്ലടിച്ചയുടന്‍  ചോക്കും ഡസ്റ്ററും അറ്റന്‍ഡന്‍സ് രെജിസ്റ്ററുമായി ക്ലാസ്സ് മുറിയിലെത്തിയ  മദാമ്മയെ കണ്ടപ്പോള്‍ അമ്പരന്നവര്‍ അടുപ്പത്തിലാവാന്‍ അധികസമയമെടുത്തില്ല. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം തരത്തിലെ വിദ്യാര്‍ഥികള്‍ക്കായി വെള്ളിയാഴ്ച ഒന്നര  മണിക്കൂര്‍ ക്ലാസ്സെടുത്തത് 25 കാരിയായ ബെല്‍ജിയം അധ്യാപിക. കഴിഞ്ഞ ദിവസം കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ടയിലെ ബെല്‍ജിയം സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയോടൊപ്പം കേരളം കാണാനെത്തിയതായിരുന്നു ഇവര്‍.  കേരളത്തിലെ വിദ്യാലയങ്ങളെ കുറിച്ചറിഞ്ഞ ഇവര്‍ സ്‌കൂളുകള്‍ കാണാനാഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന്  വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപകന്‍ കെ. നൗഷാദാണ്  അതിഥിയായി ഇവരെ ക്ലാസ്സ് മുറിയിലെത്തിച്ചത്. പ്രഥമാധ്യാപിക സുലഭ ബെല്‍ജിയം മോഡല്‍ ക്ലാസ്സ് അവതരണത്തിനായി ക്ഷണിക്കുകയായിരുന്നു.  ഏറെ രസകരമായ സംഭാഷണത്തിനൊടുവില്‍  ബെല്‍ജിയം നാടോടിഗാനം പാടി  സെല്‍ഫിയുമെടുത്താണ് അനൗഖ് മടങ്ങിയത്‌.

 

Share This Article
error: Content is protected !!