ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം: ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

kpaonlinenews

ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ ‘അറിയൂ ഈ നല്ല മാറ്റങ്ങള്‍ ജാഗ്രത സദസ്സ്’ സംഘടിപ്പിച്ചു. ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള അധ്യക്ഷത വഹിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമം എന്ന വിഷയത്തില്‍ കണ്ണൂര്‍ സിഡിആര്‍സി അംഗം അഡ്വ കെ പി സജീഷ്, ഹരിത ഉപഭോഗം എന്ന വിഷയത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ഇ മോഹനന്‍ എന്നിവര്‍ ക്ലാസ് എടുത്തു. പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ കെ ബിജിമോള്‍, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ പി സാജിത, ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഇ കെ പ്രകാശന്‍, ജൂനിയര്‍ സൂപ്രണ്ട് ടി എന്‍ സജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.  

Share This Article
error: Content is protected !!