‘കുട്ടികൾക്കൊരു പച്ചക്കറിത്തോട്ടം’ പദ്ധതിയുമായി ദേശസേവ യു.പി സ്കൂൾ വിദ്യാർഥികൾ

kpaonlinenews

കണ്ണാടിപ്പറമ്പ്: സംസ്ഥാന സർക്കാരിന്റെ സമഗ്ര കാർഷിക വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഉർവരം-23 മുല്ലക്കൊടി ബേങ്ക് സഹകരണത്തോടെ ‘കുട്ടികൾക്കൊരു പച്ചക്കറിത്തോട്ടം’ പദ്ധതിക്ക് ദേശസേവ യു.പി സ്കൂളിൽ തുടക്കം. ഇന്നലെ ഉച്ചയ്ക്ക് 3 മണിക്ക് നടന്ന ചടങ്ങ് മുല്ലക്കൊടി ബേങ്ക് ഡയറക്ടർ പാളത്ത് നാരായണന്റെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ലതീഷ് എൻ.വി, മുല്ലക്കൊടി ബേങ്ക് സെക്രട്ടറി സി ഹരിദാസൻ, ബ്രാഞ്ച് മാനേജർ സി രെജുകുമാർ, സ്കൂൾ സീനിയർ അസിസ്റ്റന്റ് ഇ.ജെ സുനിത ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. (കണ്ണാടിപറമ്പ ന്യൂസ് ഓൺലൈൻ)പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രധാനാധ്യാപിക എം.വി ഗീത ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എ ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!