കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്ര 29-ന് കണ്ണൂരിൽ

kpaonlinenews

കണ്ണൂർ : ‘മോദിയുടെ ഗ്യാരന്റി പുതിയ കേരളം’ എന്ന മുദ്രാവാക്യം ഉയർത്തി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 29-ന് കണ്ണൂരിൽ നടക്കും. ഉച്ചയ്ക്ക് 2.30-ന് കണ്ണൂർ കളക്ടറേറ്റ് മൈതാനത്താണ് ഉദ്ഘാടനം. കണ്ണൂരിൽനിന്നാരംഭിച്ച് പുതിയതെരുവിൽ സമാപിക്കും. പദയാത്രയുടെ ഭാഗമായി 24-ന് പതാക ദിനം ആചരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിളംബര ജാഥ, ഫ്ലാഷ് മോബ്, ബൈക്ക് റാലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.

Share This Article
error: Content is protected !!