പുല്ലൂപ്പി സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ തിരുനാൾ മഹോത്സവം നാളെ മുതൽ

kpaonlinenews

Kannadiparamba news online✍️

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ തിരുനാൾ മഹോത്സവം നാളെ മുതൽ 14 വരെ നടക്കും. നാളെ വൈകീട്ട് 6 മണിക്ക് തിരുനാൾ കൊടിയേറ്റം, ജപമാല, നൊവേന, ദിവ്യബലി എന്നിവ നടക്കും. ഇതിൽ ഇടവക വികാരി റവ. ഫാദർ കെ.ടി മാത്യു കാർമ്മികത്വം വഹിക്കും. ശനിയാഴ്ച നടക്കുന്ന ജപമാല, നൊവേന, ദിവ്യബലി എന്നിവയ്ക്ക് കണ്ണൂർ രൂപത മീഡിയാ കമ്മീഷൻ ഡയറക്ടർ റവ. ഫാ. വിപിൻ വില്ല്യം കാർമ്മികത്വം വഹിക്കും. തുടർന്ന് കെ.സി.വൈ.എം& സി.എൽ.സി നേതൃത്വം നൽകുന്ന വിശുദ്ധന്റെ തിരു സ്വരൂപം വഹിച്ചുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണം നടക്കും. (കണ്ണാടിപറമ്പ ന്യൂസ് ഓൺലൈൻ )തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10.30-ന് നടക്കുന്ന സാഘോഷമായ ഗാനപൂജയ്ക്ക് കണ്ണൂർ രൂപത മതബോധന ഡയറക്ടർ റവ. ഫാദർ ലിനോദാസ് പുത്തൻ വീട്ടിൽ മുഖ്യ കാർമ്മികത്വം വഹിക്കും. പാരിഷ് കൗൺസിൽ& പിതൃവേദി നേതൃത്വം നൽകും. ദിവ്യബലിക്ക് ശേഷം തിരുനാൾ കൊടിയിറക്കം നടക്കും. ഇടവക വികാരി നേതൃത്വം നൽകും. തുടർന്ന് നേർച്ച ഭക്ഷണം വിതരണം ചെയ്യും. ശേഷം വൈകുന്നേരം 7 മണിക്ക് കലാസന്ധ്യയും നടക്കും.

Share This Article
error: Content is protected !!