പഞ്ചായത്ത് റോഡിൽ മരം വീണ് വഴി തടസ്സപെട്ടിട്ട് രണ്ടു ദിവസം

kpaonlinenews


കാരായാപ്പ്: പഞ്ചായത്ത് റോഡിൽ മരം വീണ് വഴി തടസ്സപെട്ടിട്ട് രണ്ടു ദിവസം ആർക്കും കൂസലില്ല. കഴിഞ്ഞ ചൊവ്വഴ്ച ( 9.1.24) വൈകുന്നേരത്തെ കാറ്റിലാണ് കെ.പി. ആയിഷയുടെ വീട്ടുപറമ്പിൽ നിന്നും മരം പൊട്ടി കൊളച്ചേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ചവിട്ട ടിപ്പാറ-കാരായാപ്പ് പയങ്കുളം റോഡിനും സമീപത്തുള്ള രാഗേഷ് എന്ന വരുടെ വീട്ടിനു മുകളിലേക്കും വീണിട്ടുള്ളത്. എന്നാൽ പഞ്ചായത്ത് അധികാരികൾ നിരവധി കുടുംബങ്ങൾ നിത്യവും ഉപയോഗിക്കുന്ന തടസ്സപ്പെട്ട വഴി പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ എടുക്കുകയോ സ്ഥലം സന്ദർശിക്കുകയോ ചെയ്തിട്ടില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു. അധികൃതരുടെ ഉദാസീനതയിൽ നാട്ടുകാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

Share This Article
error: Content is protected !!