നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച ശേഷം കാൽനടയാത്രക്കാരെ ഇടിച്ചു പരിക്കേൽപ്പിച്ചു; രണ്ട് പേർക്ക് ഗുരുതം

kpaonlinenews

ചക്കരക്കൽ. നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച ശേഷം കാൽനടയാത്രക്കാരെ ഇടിച്ചു പരിക്കേൽപ്പിച്ചു.ഇന്ന് രാവിലെ 6 മണിയോടെ ചക്കരക്കൽ മുഴപ്പാലകൂരൻ്റ പീടികക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട ബൈക്കിലെ യാത്രക്കാരായ രണ്ടു പേർക്കും ഗുരുതരായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നാട്ടുകാർ കണ്ണൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.പ്രഭാതസവാരിക്കിറങ്ങിയവരുടെ ഇടയിലേക്കാണ് ബൈക്ക് പാഞ്ഞുകയറിയത്.നിസാര പരിക്കേറ്റ കാൽനടയാത്രക്കാരൻ പുഷ്പരാജനെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.സംഭവത്തെ തുടർന്ന് കെ എ ൽ.13 എ.വി.60 നമ്പർബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!