ഹസനാത്ത് വാർഷിക പ്രഭാഷണം ഇന്ന് സമാപിക്കും.

kpaonlinenews

നിടുവാട്ട്:കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി,കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ക്യാമ്പസിൽ നടന്നു വരുന്ന പ്രഭാഷണപരമ്പര ഇന്ന് സമാപിക്കും.സമാപന ദിവസമായ ഇന്ന് വൈകുന്നേരം 7:30 മണിക്ക് പ്രത്യേക പ്രാർത്ഥന സദസ്സ് നടക്കും.പ്രമുഖ പണ്ഡിതൻ മാണിയൂർ അഹ്മദ് മുസലിയാർ,സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ,അൻവർ ഹുദവി പുല്ലൂർ തുടങ്ങിയ പണ്ഡിതരും നേതാക്കളും പങ്കെടുക്കും. അഞ്ചാം ദിനമായ ഇന്നലെ
ഹാഫിസ് അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു.കെ.എൻ മുസ്തഫ,എ ടി മുസ്ഥഫ ഹാജി,റഷീദ് ഹാജി അഴീക്കോട്,കെ പി അബൂബക്കർ ഹാജി, ടി പി ആലിക്കുട്ടി ഹാജി,ഖാലിദ് ഹാജി,വി എ മുഹമ്മദ് കുഞ്ഞി,മുജീബ് റഹ്മാൻ കെ എൽ ഐ സി,നാസർ ഹാജി കമ്പിൽ,മുഹമ്മദ് അലി കെ കെ,റജീഫ് സി കെ ഗോൾഡ്,മുഹമ്മദ് കുട്ടി ഹാജി നുഞ്ഞേരി,അബ്ദുറസാഖ് പള്ളിപ്പറമ്പ്,മഹ്മൂദ് ഹാജി കാട്ടാമ്പള്ളി, യൂസുഫ് മൗലവി കമ്പിൽ, അഫ്സൽ, ശിഹാബുദ്ദീൻ, ശുകൂർ ഹാജി, സി.കെ മൊയ്തീൻ, സി ആലിക്കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു. മായീൻ മാസ്റ്റർ സ്വാഗതവും അബ്ദുസത്താർ അറക്കകത്ത് നന്ദിയും രേഖപ്പെടുത്തി.

Share This Article
error: Content is protected !!