60 വര്‍ഷം മുമ്പ് പണിത
ചോക്കോട് ബാലിയേരിപ്പാലം തകര്‍ച്ചയില്‍

kpaonlinenewsമയ്യില്‍: ആറ് പതിറ്റാണ്ട് മുമ്പ് പണിത പാലം തകര്‍ന്നു വീഴുന്നു. മയ്യില്‍ പഞ്ചായത്തിലെ ചെറുപഴശ്ശിയില്‍ ചോക്കോട്- അമ്പിളിച്ചാല്‍- ബാലിയേരി- കടൂര്‍ മുക്ക് റോഡിലെ ബാലിയേരിപ്പാലമാണ് തകര്‍ന്നു വീഴാന്‍ തുടങ്ങിയിട്ടും ആരു തിരിഞ്ഞു നോക്കാതായത്. അറുപത് വര്‍ഷം മുമ്പ് നടപ്പാതക്കായി പണിത പാലമാണിത്. പത്ത് വര്‍ഷം മുമ്പ് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നടപ്പാത റോഡായി വികസിച്ചെങ്കിലും പാലം പുനര്‍ നിര്‍മിച്ചിരുന്നില്ല. റോഡ് പ്രവൃത്തി നടക്കുമ്പോള്‍ തന്നെ പാലം പുനര്‍ നിര്‍മിക്കാനാവശ്യമുയര്‍ന്നുവെങ്കിലും ഫണ്ട് ലഭ്യമാകാതാവുകയായിരുന്നു. നിലവില്‍ നിരവധി വാഹനങ്ങള്‍ കടന്നു പോകാന്‍ തുടങ്ങിയതോടെ പാലം ഇളകാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ പാലത്തിന്റെ അടിവശത്തെ കമ്പികളും കൈവരികളും ദ്രവിച്ച് തകര്‍ന്ന നിലയിലാണ്. പാലത്തിലുടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങളും ഭയപ്പാടോടെയാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്്.


പാലം ഉടന്‍ പുനര്‍നിര്‍മ്മിക്കണം.

തകർച്ച ഭീഷണിയിലായ ബാലിയേരി പാലം പുനര്‍ നിര്‍മിക്കാന്‍ നേരത്തേ ആവശ്യമുയര്‍ന്നതാണ്. നിലവില്‍ ഏത് നിമിഷവും തകര്‍ന്നു വീഴാറായ പാലം ഉടന്‍ പുനര്‍ നിര്‍മിക്കണം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരാണ് ഇതിലൂടെ കടന്നു പോകുന്നത്.
കെ. സി. പത്മനാഭന്‍
(റിട്ട. അധ്യാപകന്‍).

പാലത്തിലൂടെ ഭാരം കയറ്റിയുള്ള യാത്ര അപകടകരം.

ബാലിയേരി പാലത്തിന്റെ കമ്പികളും മെറ്റലും അടര്‍ന്നു വീണു കൊണ്ടിരിക്കുകയാണ്. ഇതിലൂടെ ഭാരം കയറ്റിയുള്ള വാഹനങ്ങള്‍ കടന്നു പോകുന്നത് നിയന്ത്രിക്കണം.
പി. വി. ശ്രീജിത്ത്,
(ഗുഡ്‌സ് ജീപ്പ് ഡ്രൈവര്‍, ചെറുപഴശ്ശി).

Share This Article
error: Content is protected !!