ബൈക്ക് റോഡിലെ ഗട്ടറിൽ വീണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

kpaonlinenews
By kpaonlinenews 1

ഇരിട്ടി .ബൈക്ക് റോഡിലെ ഗട്ടറിൽ വീണ് നിയന്ത്രണം വിട്ട് റോഡരികിലെമരത്തിലിടിച്ച് വിദ്യാർത്ഥിയായ
യുവാവ് മരിച്ചു. സുഹൃത്തിന് സാരമായി പരിക്കേറ്റു.കീഴൂർ കുളിച്ചാംപാറയിൽ താമസിക്കുന്ന കാഞ്ഞിരങ്ങലിൽ ഹൗസിൽ ഷിൽജു- ഷിൽ ജ ദമ്പതികളുടെ മകൻ ആൽബർട്ട് ലൂക്കോസ്(18) ആണ് മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്നസുഹൃത്ത് ആൽവിനെ (18) കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 മണിയോടെ കപ്പച്ചേരിയിലാണ് അപകടം.ഗുരുതരമായി പരിക്കേറ്റ ആൽബർട്ട് ലൂക്കോസിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിൻ്റെ വീട്ടിൽ നിന്നും നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു വിദ്യാർത്ഥികളായ ഇരുവരും അപകടത്തിൽപ്പെട്ടത്. സഹോദരൻ: ജറാൾഡ്. ഇരിട്ടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Share This Article
error: Content is protected !!