സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു

kpaonlinenews

നാറാത്ത്: എല്ലാവർക്കും സ്പോർട്സ്
(SPORTS FOR ALL)
എന്ന ലക്ഷ്യത്തോടെ
ജനുവരി മാസം അവസാനം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റ് കേരള 2024 പരിപാടിയുടെ ഭാഗമായി നാറാത്ത് ഗ്രാമ പഞ്ചായത്ത് തല സ്പോർട്സ് സമ്മിറ്റ് നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.
പരിപാടിയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു,
സ്പോർട്സ് കൗൺസിൽ ചുമതലള്ള നാരായണൻ മാസ്റ്റർ കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശ്യാമള, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ വി ഗിരിജ, മെമ്പർമാരായ പി കെ ജയകുമാർ,എ ശരത്, സ്പോർട്സ് കരാട്ടെ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പി അമീർ, കായിക അദ്ധ്യാപകരായ ഷഫീഖ് മാസ്റ്റർ,റജിന ടീച്ചർ, മനോജ് മാസ്റ്റർ, സി ഡി എസ് ചെയർപേഴ്സൺ കെ ഷീജ,സി ഡി എസ് അംഗങ്ങൾ, വിവിധ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
പരിപാടിയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും ജംഷീർ കെ വി നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!