കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ: 2024-25 വർഷത്തെ വികസന സെമിനാർ നടത്തി

kpaonlinenews

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ 2024-25 വർഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ ജനുവരി 9 ന് വികസന സെമിനാർ നടത്തി. സെമിനാർ റജിസ്ട്രേഷൻ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ കോർപ്പറേഷന്റെ വികസനത്തിന് സർവ്വാത്മനാ സഹകരിക്കും. ആധുനിക സാങ്കേതിക വിദ്യയും പ്രായോഗികതയും ഉൾക്കൊണ്ടു കൊണ്ട് പദ്ധതി ആസൂത്രണം ചെയ്യണമെന്നും സംസ്ഥാനത്തിന് ഒരുപാട് സാമ്പത്തീക പരിമിതികളിൽ ഉണ്ടെന്നും അവയിൽ നിന്നുകൊണ്ടു തന്നെ നൂതനമായതും ദുർബ്ബല വിഭാഗങ്ങളെ കൂടുതൽ സഹായിക്കും വിധമുള്ള ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകി പദ്ധതി ആസൂത്രണം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

മേയർ ഇൻ ചാർജ്ജ് കെ.ഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റാന്റിംഗ് സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ പി.കെ.രാഗേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷമീമ ടീച്ചർ, ആരോഗ്യകാര്യ സ്ററാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി.രാജേഷ് , മരാമത്തു കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ.പി. ഇന്ദിര , നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ, ടാക്സ് അപ്പീൽ സ്റ്റാന്റിംഗ് ചെയർ പേഴ്സൺ ഷാഹിന മൊയ്തീൻ , വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, മുൻ മേയർ അഡ്വ: ടി.ഒ.മോഹനൻ , കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എൻ സുകന്യ, വി.കെ.ഷൈജു, ആസൂത്രണ സമിതി വൈസ് ചെയർമാൻ സി.കെ.വിനോദ്, കെ.വി. ചന്ദ്രൻ , സെക്രട്ടരി ടി. മണി കണ്ഠകുമാർ എന്നിൽ പ്രസംഗിച്ചു. പ്ലാനിംഗ് റിസോർസ്പേഴ്സൺ പി.പി.കൃഷ്ണൻ വികസന സെമിനാറിന്റ ലക്ഷ്യവും നടപടിക്രമങ്ങളും വിശദീകരിച്ചു.

തുടർന്ന് ഉല്പാദന ക്ഷേമ പശ്ചാത്തലമേഖലകളിലെ 19 വിഷയമേഖലകളിലായി വികസന സെമിനാറിൽ പങ്കെടുത്തവരെ പങ്കെടുപ്പിച്ചുകൊണ്ട് ചർച്ചകൾ നടത്തി നൂത വികസന ആശയങ്ങൾ ശേഖരിച്ചു.
പദ്ധതി വർഷത്തിൽ117.5 കോടി രൂപയുടെ പ്രോജക്ടുകളായരിക്കും പ്രാഥമികമായി തയ്യാറാക്കുക.
കരട് പദ്ധതി രേഖ സെമിനാർ അംഗീകരിച്ചു.

Share This Article
error: Content is protected !!