സംസ്ഥാന സ്കൂൾ കലോത്സവം: കപ്പ് ഉയർത്തിയ ‘കണ്ണൂർ സ്ക്വാഡി’ന് ഊഷ്മള വരവേൽപ്പ്

kpaonlinenews
വീഡിയോ

കണ്ണൂർ: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന് ഊഷ്മള സ്വീകരണം നൽകി . 23 വർഷത്തിനു ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് ജില്ല വരവേറ്റത് . കൊല്ലത്ത് നിന്ന് കണ്ണൂരിലേക്ക് എത്തിയ ടീമിനെ ജില്ലാ അതിർത്തിയായ മാഹിയിൽ വെച്ച് വൈകുന്നേരം 3 മണിക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മന്ത്രി കടന്നപള്ളി രാമചന്ദ്രൻ,
ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ആഘോഷപൂർവ്വം ടീമിനെ തുറന്ന വാഹനത്തിൽ കണ്ണൂർ നഗരത്തിലേക്ക് ആനയിച്ചു.


അതേസമയം, കലോൽസവത്തിൽ മികവ് തെളിയിച്ച് ഒന്നാം സ്ഥാനവും, എ ഗ്രേഡും നേടിയ വാരം എളയാവൂർ സി.എച്ച്.എം ഹയർ സെക്കണ്ടറിയിലെ മിന്നും താരങ്ങൾക്ക് സി.എച്ച്.എം സ്ക്കൂൾ മാനേജ്മെന്റ്‌, പി.ടി.എ , സ്റ്റാഫ് എന്നിവരും നിരവധി രക്ഷിതാക്കളും ചേർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മാലയിട്ട് ആനയിച്ചതിനു ശേഷം സ്റ്റേഷൻ റോഡ് വഴി ബാന്റ് മേളത്തിന്റ അകമ്പടിയോടു കൂടി നഗരം ചുറ്റി സ്കൂൾ കോമ്പൗണ്ടിൽ സമാപിച്ചു. കോർപ്പറേഷൻ മേയർ ചുമതലയുള്ള ഷബീന ടീച്ചർ, സുരേഷ് ബാബു എളയാവൂർ, അഡ്വ. ഇന്ദിര, മുസ്ലീഹ് മഠത്തിൽ, സിയാദ് തങ്ങൾ, പ്രിൻസിപ്പാൾ ശുഹൈൽ മാസ്റ്റർ, പ്രധാന അദ്ധ്യാപകൻ സുബൈർ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് മുഹമ്മദലി, കൃഷണ കുമാർ , വിനയൻ , സഹീറ , ശംശുദ്ധീൻ , എന്നിവർ സംബന്ധിച്ചു.


Share This Article
error: Content is protected !!