കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന് മുന്നില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പോലീസുമായി കയ്യാങ്കളി റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി (വീഡിയോ)

kpaonlinenews

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലിസും തമ്മില്‍ കൈയാങ്കളിയുണ്ടായി. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. ഏറെനേരം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ടൗണ്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം തുടരുകയാണ്. കണ്ണൂരിലെ പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. റഷീദ് നേതൃത്വം നല്‍കി.

Share This Article
error: Content is protected !!