- എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 4 വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ മുല്ലക്കൊടി, കൊറളായി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- എച്ച്.ടി/എൽ.ടി ലൈനിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ ചെക്കിക്കടവ്, കണ്ടക്കൈ (പാറപ്രം), കണ്ടക്കൈ ബാലവാടി, കണ്ടക്കൈ കടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
- എൽ.ടി ലൈനിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 2.30 വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ആയിപ്പുഴ മരമിൽ ട്രാൻസ്ഫോർമറിൻ്റെ ഇരിക്കൂർ ഭാഗം ലൈനിൽ വൈദ്യുതി മുടങ്ങും.
- എച്ച്.ടി ലൈൻ തകരാറായത് കാരണം നിടുകുളം, നിടുകുളം സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 11 മണിയോട് കൂടി മാത്രമേ വൈദ്യുതി ബന്ധം സ്ഥാപിക്കുവാൻ സാധിക്കുകയുള്ളു.
- എൽ.ടി ലൈനിൽ സ്പേറിടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ തരിയേരി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- കെ-ഫോൺ കേബിൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ കാനിച്ചേരി, കാനിച്ചേരി പള്ളി, ചാപ്പ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.