ജോലി വാഗ്ദാനം നൽകി സൈബർ തട്ടിപ്പ് സംഘം 32 ലക്ഷം തട്ടിയെടുത്തു

kpaonlinenews

തളിപ്പറമ്പ്. ഓൺലൈൻ കമ്പനിയിൽ ജോലി വാഗ്ദാനം നൽകി യുവാവിൻ്റെ ഭാര്യയുടെ ഫോൺ വാട്സ്ആപ്പിൽ ഓൺലൈൻ ലിങ്ക് അയച്ച് കൊടുത്ത് 32 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന കാസറഗോഡ് പനത്തടി റാണിപുരം പാത്തിക്കലിലെ മുട്ടത്ത് ഹൗസിൽ പോൾ ജോസഫിൻ്റെ (38)പരാതിയിലാണ് 841383 1740 എന്ന ഫോൺ നമ്പർകാരനെതിരെ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്. ഓൺ കമ്പനിയിൽ ജോലി വാഗ്ദാനം നൽകി
ഇക്കഴിഞ്ഞ ഡിസമ്പർ 28നും ഈ മാസം ഒന്നിനുമിടയിൽ പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്നും പലതവണകളായി പ്രതിയുടെ വിവിധ അക്കൗണ്ടുകളിലായി 32 ലക്ഷം രൂപയോളം അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് ജോലിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Share This Article
error: Content is protected !!