രക്ഷിതാക്കൾക്കായി മക്കളെ അറിഞ്ഞ് പിന്തുണ നൽകാൻ ‘കുട്ടിയെ അറിയാൻ’ ശില്പശാല സംഘടിപ്പിച്ച് കയരളം നോർത്ത് എ.എൽ.പി. സ്കൂൾ

kpaonlinenews

മയ്യിൽ:
ഓരോ കുട്ടിയുടെയും വ്യത്യസ്തതകൾ മനസ്സിലാക്കി അവർക്ക് പിന്തുണ നൽകുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കുട്ടികളെ അറിയാനും മനസ്സിലാക്കുന്നതിനുമായി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ രക്ഷിതാക്കൾക്കായി ശില്പശാല സംഘടിപ്പിച്ചു. എൻ.എൽ.പി. പ്രാക്ടീഷണറും മോട്ടിവേഷൻ സ്പീക്കറുമായ വി കെ അദീബ ക്ലാസ് കൈകാര്യം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷനായി. അധ്യാപകരായ എ.ഒ. ജീജ, എം.പി. നവ്യ, കെ.പി. ഷഹീമ, ധന്യ, കെ വൈശാഖ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക എം ഗീത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.സി. മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!