പ്രവാചകദർശനങ്ങൾ സമത്വമാണ് വിഭാവനം ചെയ്യുന്നത്; അൻവർ മുഹിയുദ്ദീൻ ഹുദവി

kpaonlinenews


കണ്ണാടിപ്പറമ്പ്:അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ മാനവിക ദർശനം സമത്വമാണ് വിഭാവനം ചെയ്യുന്നതെന്ന് എസ് കെ എസ് എസ് എഫ് സംസഥാന കമ്മിറ്റി അംഗം അൻവർ മുഹിയുദ്ദീൻ ഹുദവി പ്രസ്താവിച്ചു. ഹസനാത്ത് വാർഷിക പ്രഭാഷണത്തിന്റെ മൂന്നാം ദിനം മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈസ പള്ളിപ്പറമ്പ് അധ്യക്ഷനായി.ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു.ഇസ്മായിൽ ഹാജി കടവത്തൂർ ,ഗഫൂർ കെ കടവത്തൂർ ,താജുദ്ദീൻ വളപട്ടണം, ശിഹാബുദ്ദീൻ ദാരിമി, ആലിക്കുട്ടി ഹാജി, കെ.എൻ മുസ്തഫ, ശംസുദ്ദീൻ മാതോടം, കെ.കെ മുഹമ്മദലി, കെ.പി മുഹമ്മദലി, എ.ടി മുസ്തഫ ഹാജി, എം.വി ഹുസൈൻ, അറക്കകത്ത് അബ്ദുസത്താർ, അഹ്മദ് മൗലവി, അബ്ദുല്ല ബനിയാസ്,അനസ് ഹുദവി, അബ്ദുൽ അസീസ് ബാഖവി, റസാഖ് ഹാജി, വി.എ മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.പി.പി ഖാലിദ് ഹാജി കമ്പിൽ സ്വാഗതവും സി.പി മായിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!