കണ്ണാടിപ്പറമ്പ്: വയപ്രം ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ജനുവരി 12, 13, 14 തീയതികളിൽ ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്നതാണ്. ജനുവരി 12 വെള്ളിയാഴ്ച രാവിലെ 7.8നും 8.3നും മദ്ധ്യേ അരിയും തിരിയും കയറ്റൽ 8 ന് ഗണപതിഹോമം വിശേഷാൽ പൂജകൾ ഉപ ദേവന്മാരുടെ പൂജ നാഗപൂജ വൈകുന്നേരം 5 മണിക്ക് കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ
ലളിതാസഹസ്രനാമ പാരായണം 5.30ന് കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്കൽ ഘോഷയാത്ര 8 മണിക്ക് കലാപരിപാടികൾ ജനുവരി 13 ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് ദീപാരാധന സന്ധ്യാവേലയ്ക്കു ശേഷം വെളിച്ചപ്പാടിൻ്റെ അന്തി കലാശം തുടർന്ന് കാരകയ്യേൽക്കൽ, രാത്രി 8 ന് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും കാഴ്ചവരവ്, ധർമ്മ ദൈവത്തിൻ്റെ പുറപ്പാട് 30ന് വിഷ്ണുമൂർത്തിയുടെ വെള്ളാട്ടം 10 ന് മരുതിയോടൻ തൊണ്ടച്ചൻ്റെ പുറപ്പാട് 11ന് കലശപാട്ട്, കലശം എഴുന്നള്ളിക്കൽ, വയപ്രം ശ്രീ ഭഗവതിയുടെ തിരുമുടി എഴുന്നള്ളിക്കൽ തോറ്റംപാട്ട് മഹോത്സവ ദിനമായ ജനുവരി 14 ഞായറാഴ്ച പുലർച്ചെ നാലിന് പൊട്ടൻ ദൈവത്തിൻ്റ പുറപ്പാട് അഞ്ചിന് അഗ്നിപ്രവേശം തുടർന്ന് കുറത്തിയമ്മ, ഗുളികൻ, വിഷ്ണുമൂർത്തി തെയ്യങ്ങൾ രാവിലെ 10.30 ന് വയപ്രം ശ്രീ ഭഗവതിയുടെ തിരുമുടി നിവരൽ ഉച്ചക്ക് 12 30ന് കൂടിയാട്ടത്തോടെ കളിയാട്ട മഹോത്സവം സമാപിക്കും