മാതോടത്ത് വീട്ടില്‍ പട്ടാപ്പകല്‍ മോഷണം; ആറര പവനും 15000 രൂപയും കവര്‍ന്നു

kpaonlinenews

കണ്ണാടിപ്പറമ്പ്: മാതോടം വാക്കര ഭാഗത്ത് വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. ആറര പവനും 15000 രൂപയും കവര്‍ന്നു. 85കാരിയായ കമലാക്ഷിയെ വീട്ടിലാക്കി മകള്‍ പുഷ്പ പുറത്തേക്ക് പോയ സമയത്താണ് മോഷണം നടന്നത്. കമലാക്ഷിക്കു കേള്‍വിക്കുറവുണ്ട്. ഇവര്‍ വീട്ടിനു പുറത്തുള്ളപ്പോഴാണ് മോഷണം നടന്നതെന്നാണ് പോലിസ് നിഗമനം. മയ്യില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!