നാറാത്ത് മുച്ചിലോട്ട് കളിയാട്ടം ജനു. 10 ന് തുടങ്ങും

kpaonlinenews

നാറാത്ത്: ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോൽസവം ജനു. 10 മുതൽ 13 വരെ നടക്കും. 10 ന് രാവിലെ 9 മണിക്ക് നടയിൽ പ്രശ്ന ചിന്ത. വൈകു. 3 മണിക്ക് കലവറ നിറയ്ക്കൽ ലോഷയാത്ര. 5 മണിക്ക് കളിയാട്ടം തുടങ്ങൽ അടിയന്തിരം, തുടർന്ന് കൂടിയാട്ടവും, കുഴിയടുപ്പിൽ തീപ്പകരലും. രാത്രി 8മണിക്ക് വിൽ കലാമേള
11 ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂർ കാളി, വൈകു. 4 ന് കൂടിയാട്ടം രാത്രി 8ന് കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ
12 ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂർ കാളി. വൈകു. 4 ന് കൂടിയാട്ടം തുടർന്ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം. 13 ന് പുലർച്ചെ നരമ്പിൽ ഭഗവതി, കൊടിയിലത്തോറ്റം.തുടർന്ന് കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂർത്തി, പുള്ളൂർ കാളി. ഉച്ചക്ക് 1 മണിക്ക് മേലേരി കൈയ്യേൽക്കൽ തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ. രാത്രി 10 ന് തിരുമുടി ആറാടിക്കലോടെ കളിയാട്ടം സമാപിക്കും.

Share This Article
error: Content is protected !!