ബൈക്കിലെത്തി പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന അന്യസംസ്ഥാനക്കാരനെ കണ്ണൂര്‍ ടൗണ്‍ പോലീസ് മണിക്കൂര്‍കള്‍ക്കുള്ളില്‍ പിടികൂടി

kpaonlinenews

കണ്ണൂര്‍: ബൈക്കിലെത്തി പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന അന്യസംസ്ഥാന തൊഴിലാളിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് മണിക്കൂര്‍കള്‍ക്കുള്ളില്‍ പിടികൂടി. രാജസ്ഥാൻ സ്വദേശി രാംനിവാസിൻ്റെ മകൻ സതീഷ് ജൻഗമിനെ (26)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ ബിനു മോഹനും സംഘവും പിടികൂടിയത്.
ഇക്കഴിഞ്ഞ രണ്ടാം തീയതി എളയാവൂരിൽ വെച്ച് കോളേജ് വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് ബൈക്കിൽ പിൻതുടർന്നെത്തിയ പ്രതി അപമാനിക്കാൻ ശ്രമിച്ചത്.തൊട്ടടുത്ത ദിവസം രാവിലെയും പ്രതി പെൺകുട്ടിയെ പിൻതുടർന്ന് ശല്യം ചെയ്തതോടെ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു വിദ്യാർത്ഥിനിയുടെപരാതിയിൽ കേസെടുത്ത
കണ്ണൂർ ടൗൺ പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് ബൈക്ക് നമ്പർ തിരിച്ചറിഞ്ഞ്
മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. ബൈക്ക് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.ഇക്കഴിഞ്ഞ ഡിസമ്പറിൽ
തളിപ്പറമ്പിൽ വെച്ചും സമാനമായ രീതിയിൽഒരു പെൺകുട്ടിയെ അപമാനിച്ചു ബൈക്കിൽ രക്ഷപ്പെട്ടത് ഇയാളാണെന്ന് ചോദ്യം ചെയ്യലിൽ
ടൗൺ പോലീസ് കണ്ടെത്തി. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ എസ്.ഐ.ഷമീൽ, രാജേഷ്, ഷിനോജ്,
നാസർ, റമീസ് ,സനൂപ്, ഷിജു, ഷൈജു
എന്നിവരും ഉണ്ടായിരുന്നു

Share This Article
error: Content is protected !!