മാതോടം എൽ.പി സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർഥികളുടെ ‘പൂന്തേൻ മൊഴികൾ’ പ്രകാശനം ചെയ്തു

kpaonlinenews

കണ്ണാടിപ്പറമ്പ് :
മാതോടം എൽപി സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ സംയുക്ത ഡയറി ‘പൂന്തേൻ മൊഴികൾ’ പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ബിജി മോൾ ഒ കെ പ്രകാശനം ചെയ്തു, സി ആർ സി കോഡിനേറ്റർ റംന രാഘവനു കൈമാറി. ചടങ്ങിൽ സ്കൂൾ എച്ച് എം പി പി ഇന്ദിര സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട് ഒ ചന്ദ്രൻ അധ്യക്ഷത വഹിച്ചു കെ ലതിക സംയുക്ത ഡയറിയെക്കുറിച്ച് ആമുഖഭാഷണം നടത്തി. മാനേജ്മെന്റ് പ്രതിനിധി കെ റഷീദ ,സ്റ്റാഫ് സെക്രട്ടറി കെ എം ലളിത , എസ് ആർ ജി കൺവീനർ കാവ്യാ വേണുഗോപാൽ, മദർ പി ടി എ പ്രസിഡണ്ട് അതുല്യ എം തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രക്ഷിതാക്കളുടെ പ്രതിനിധികളായ ഫൗസിയ മജീദ് സൽമത്ത് കെ പി എന്നിവർ സംസാരിച്ചു.. വിദ്യാർത്ഥിനി ഹൈഫ ടി വി ചടങ്ങിന് നന്ദി അർപ്പിച്ചു.

Share This Article
error: Content is protected !!