തകർച്ചയിലായ കാർഷിക മേഖലയെ രക്ഷിക്കാൻ സമഗ്രമായ പുനരധിവാസ പാക്കേജുകൾപ്രഖ്യാപിക്കണം; -കെ.ടി സഹദുള്ള

kpaonlinenews

കണ്ണൂർ:ഇന്ത്യയിലെയും വിശിഷ്യാകേരളത്തിലെയും കാർഷിക മേഖല തികഞ്ഞ അവഗണനനേരിടുകയാണെന്നുംദുരിതമനുഭവിക്കുന്നകർഷകരെരക്ഷിക്കാൻസമഗ്രമായ പുനരധിവാസ കാർഷികപാക്കേജുകൾപ്രഖ്യാപിക്കണമെന്നും മുസ്ലിം ലീഗ്ജില്ലാജനറൽസെക്രട്ടറികെ.ടി.സഹദുള്ളആവശ്യപ്പെട്ടു.

കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരുംഏഴരവർഷമാ
യി കേരളം ഭരിക്കുന്ന പിണറായി സർക്കാരും കർഷകരോട്കാണിക്കുന്നത്‌തികഞ്ഞഅവഗണനയാണ്.നാണ്യവിളകൾക്ക് വിലയില്ലാതാകുന്നതു മൂലമാണ് കാർഷിക മേഖലഇത്രയേറെദുരിതത്തിലേക്ക്എത്തപ്പെട്ടത്ത് .ഇതിൻറെ ഫലമായി നിരവധികർഷകർആത്മഹത്യചെയ്യുകയുംഒട്ടനവധി കർഷകർആത്മഹത്യയുടെ വക്കിൽഎത്തിനിൽക്കുകയുമാണ്.ആയതിനാൽനാണ്യവിളകൾക്കുംമറ്റ്കാർഷികഉത്പന്നങ്ങൾക്കുംമാന്യമായവിലകൾലഭിക്കാൻഅധികൃതർ വിപണികളിൽ ഇടപെടണമെന്നുംഅദ്ദേഹം കൂട്ടിചേർത്തു.

സ്വതന്ത്ര കർഷകസംഘം അഴീക്കോട് നിയോജക മണ്ഡലം കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.ബിഇബ്രാഹിംകുട്ടി ഹാജിഅധ്യക്ഷത വഹിച്ചു. പി.വി.അബ്ദുള്ള മാസ്റ്റർ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിബി.കെ.അഹമ്മദ്,സ്വതന്ത്ര കർഷകസംഘം ജില്ലാവർക്കിംഗ്പ്രസിഡണ്ട് അഡ്വ.അഹമ്മദ്മാണിയൂർ,ജനറൽസെക്രട്ടറിപി.പി.മഹമൂദ്,സി.എറമുള്ളാൻ ,നസീർചാലാട്,ടി.കെ.ഹുസൈൻ,കെ.വി.ഹാരിസ്,പി.എം.മുഹമ്മദ്കുഞ്ഞിഹാജി,കെ.പി.എ.സലീം,ഒ.കെ.മൊയ്തീൻ,സിദ്ധീഖ്പുന്നക്കൽ ,കെ.പി.എം.ഹാരിസ്,കെ.വി.അഷ്റഫ്,വി.കെസി.മജീദ്,സി.കെ.അബ്ദുൽഖാദർ,നജീബ്മൊയ്തീൻ.ടി.പി.യുസഫ്,കെ.മഹമൂദ്,പി.പിമുഹമ്മദലി,വി.സി.മഹമൂദ്,ഇ.വി.മുഹമ്മദ്,കെ.ടി.ഉമർഫാറൂഖ് പ്രസംഗിച്ചു.

ഫോട്ടോ:-സ്വതന്ത്രകർഷക സംഘം അഴീക്കോട് നിയോജകമണ്ഡലം കൗൺസിൽ മീറ്റ് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹദുള്ള ഉദ്ഘാടനം ചെയ്യുന്നു.

Share This Article
error: Content is protected !!