സ്കൂട്ടി നൽകിയില്ല, ഭർത്താവ് ഭാര്യയെ ആക്രമിച്ചു

kpaonlinenews

സ്‌കൂട്ടി ഓടിക്കാന്‍ നൽകാത്ത വിരോധത്തിൽ ഭര്‍ത്താവ് ഭാര്യയെ സ്‌ക്രൂഡ്രൈവര്‍കൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയും മരവടികൊണ്ട് തലക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായ പരാതിയിൽ പോലീസ് കേസെടുത്തു.
മാലോത്ത് കോലുങ്കലിലെ പി.സി.സക്കീന(40)യെയാണ് ഭര്‍ത്താവ് ഷംസുദ്ദീന്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.
സ്‌കൂട്ടി ഓടിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭാര്യ നൽകാൻ തയാറാകാത്തതിനെ തുടർന്ന് പ്രകോപിതനായ
ഷംസുദ്ദീന്‍ കൈയ്യിൽ കിട്ടിയ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിയും മരവടികൊണ്ട് തലക്കടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!