അടുത്ത രണ്ടര വർഷത്തിനകം കേരള സർക്കാർ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; എം.വി. ഗോവിന്ദൻ

kpaonlinenews

അടുത്ത രണ്ടര വർഷത്തിനകം കേരള സർക്കാർ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് എം.വി. ഗോവിന്ദൻ MLA പ റഞ്ഞു.
തളിപ്പറമ്പിൽ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കിയവരുടെ സംരംഭ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ യുവ സംരംഭകർക്കായി കൈത്താങ്ങ് 2024‘ എന്ന പദ്ധതി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതൽ അഭ്യസ്ത വിദ്യരായ വ്യക്തികൾ ഉള്ള നാടാണ് കേരളം. കേരളത്തിൽ ജാതി മത ഭേദമന്യേ എല്ലാ കുടുംബത്തിലും ഉന്നത വിദ്യാഭ്യാസമുള്ള വ്യക്തികളെ കാണുവാൻ വേണ്ടി സാധിക്കും.
അഭ്യസ്തവിദ്യരായ യുവാക്കളുടെ ഇടയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ പരിശീലനം അത്യന്താപേക്ഷിതമാണ്. ഈ മേഖലയിൽ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സേവനം പ്രശംസനീയമാണ്. (ബൈറ്റ് )
റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സി വി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് കണ്ണൂർ റീജിയണൽ മാനേജർ എ.യു. രാജേഷ് വിശിഷ്ടാതിഥി ആയി. സീനിയർ പരിശീലകൻ അഭിലാഷ്. എൻ, പരിശീലക റോഷ്ണി.സി എന്നിവർ സംസാരിച്ചു.
പരിപാടിയിൽ സ്വയം തൊഴിലിലെ ഗവ: പദ്ധതികളെക്കുറിച്ച് ആർസെറ്റി മുൻ ദേശീയ ഡയറക്ടർ പി.സന്തോഷ്, സ്വയം തൊഴിലിലേക്ക് എങ്ങനെ തയ്യാറാകാം എന്ന വിഷയത്തിൽ കനാറാ ബാങ്ക് റിട്ടയേർഡ് മാനേജർ എ.വി. സന്തോഷ് , സ്വയം തൊഴിൽ സബ്സിഡികൾ എന്ന വിഷയത്തിൽ തളിപ്പറമ്പ് വ്യവസായ കേന്ദ്രം മാനേജർ സുനിൽ എന്നിവരെ കൂടാതെ വിവിധ സ്വയം തൊഴിൽ വ്യായ്പകളെക്കുറിച്ച് കാനാറാ ബാങ്ക് റിട്ടയേർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ സത്യനാരായണൻ എന്നിവർ ശില്പശാലയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 60 – ൽ പരം പേർ യുവ സംരംഭകർ പരിപാടിയിൽ പങ്കെടുത്തു.

Share This Article
error: Content is protected !!