ഉണങ്ങിയ മരത്തിന് തീ പിടിച്ചു

kpaonlinenews

കണ്ണൂർ : താവക്കരയിലെ ഉണങ്ങിയ മരത്തിന് തീ പിടിച്ചു. നിർമാണത്തിലിരിക്കുന്ന റെയിൽവേ ക്വാട്ടേഴ്സിന് സമീപമുള്ള കുറ്റിക്കാട്ടിലുള്ള മരത്തിനാണ് തീപടർന്നുപിടിച്ചത്.

തൊട്ടടുത്തുള്ള കെട്ടിടത്തിലെ സുരക്ഷാജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്ന്‌ അഗ്നിരക്ഷാസേന എത്തിയാണ് അണച്ചത്. ഭാരത് പെട്രോളിയത്തിന്റെ ഇന്ധനസംഭരണിക്ക് സമീപത്തെ പറമ്പിലാണ് തീ പടർന്നത്

Share This Article
error: Content is protected !!